കേരള ബിജെപിയുടെ പ്രമുഖ വനിതാമുഖം. നിലവിൽ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി പ്രവർത്തിക്കുന്നു. പാർട്ടിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച ശക്തിപ്പെടുത്തുന്നതിലും, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നവ്യഹരിദാസ് സജീവ പങ്കാളിത്തം വഹിക്കുന്നു. ബാലഗോകുലത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. രാഷ്ട്രീയ ജീവിതം കോഴിക്കോട് നഗരത്തിലെ കാരപ്പറമ്പ് വാർഡിൽ നിന്നും, തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ എന്ന നിലയിൽ നവ്യ ഹരിദാസ് പ്രവർത്തിക്കുന്നു. തുടർച്ചയായി ഒരേ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് നവ്യ. കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പാർട്ടിയുടെ കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിലും ,നഗരസഭാ രാഷ്ട്രീയത്തിൽ പാർട്ടിയുടെ നിലപാടുകൾ മുന്നോട്ട് വെക്കുന്നതിലും നവ്യ ഹരിദാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് സംസ്ഥാനതല രാഷ്ട്രീയത്തിലേക്ക് വളർന്ന നേതാവാണ് നവ്യ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നവ്യ ഹരിദാസ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ മത്സരങ്ങൾ നടത്തിയിട്ടുണ്ട്. • 2024-ലെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ശ്രദ്ധേയമായ മത്സരം കാഴ്ച വച്ച് ദേശീയ ശ്രദ്ധ ആകർഷിച്ചു • 2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. ഈ മത്സരങ്ങൾ നവ്യയെ സംസ്ഥാനതലത്തിൽ കൂടുതൽ ശ്രദ്ധേയയാക്കി. വിദ്യാഭ്യാസവും തൊഴിൽ പശ്ചാത്തലവും രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് നവ്യ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ കെഎംസിടി എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടി. സാങ്കേതിക മേഖലയിലെ അനുഭവം, സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നു കുടുംബം നവ്യ ഹരിദാസിന്റെ ഭർത്താവ് ഷോബിൻ ശ്യാം ആണ്. ഇവർക്കു രണ്ട് കുട്ടികളുണ്ട്. കുടുംബജീവിതത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളും സംഘടനാ ചുമതലകളും അവർ മുന്നോട്ട് കൊണ്ടുപോകുന്നു. സംഘടനാ നേതൃത്വം 2025 ജൂലൈയിൽ ബിജെപി ,നവ്യ ഹരിദാസിനെ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംസ്ഥാനത്ത് വനിതകളെ കൂടുതലായി രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിലും, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുന്നതിലും നവ്യ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.